തിരുവനന്തപുരം: ഗുരുമാർഗം പ്രകാശ സഭയുടെ ആഭിമുഖ്യത്തിൽ ബ്രഹ്മശ്രീ കരുണാകര ഗുരുവിന്റെ 23ാം ആദിസങ്കല്പ ലയനദിനം മേയ് 6ന് കന്യാകുമാരിയിൽ ആചരിക്കും. ഗുരുമാർഗം പ്രകാശ സഭ സ്ഥാപിതമായ ശേഷം പൊതുവേദിയിൽ ഗുരുവിന്റേതായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിത്. ഗുരുമാർഗം പ്രകാശ സഭാംഗങ്ങൾ ലയന ദിനാചരണത്തിന്റെ ഭാഗമായി അനുഷ്ഠിച്ചുവരുന്ന 72 ദിനവ്രതവും പ്രത്യേക പ്രാർത്ഥനയും മേടം 23ന് പൂർത്തിയാകും.

മേയ് 23ന് രാവിലെ 5ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ഹാളിൽ പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ ഗുരു ഉപയോഗിച്ച കസേരയും പാദുകങ്ങളും ഗുരുവിന്റെ ഛായാചിത്രവുമൊരുക്കി അഖണ്ഡ നാമ പ്രാർത്ഥന ആരംഭിക്കും. ഗുരുപാദ വന്ദനവും നടക്കും. രാത്രി 9.30ന് ത്രിവേണി സംഗമത്തിൽ ഗുരുഗീത ചൊല്ലി സമർപ്പിക്കും. രാവിലെ 9ന് ശാന്തിഗിരി ആശ്രമം മുൻ ജനറൽ സെക്രട്ടറി സ്വാമി ജനസേവക ജ്ഞാനതപസ്വി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഗുരുമാർഗം പ്രകാശ സഭ രക്ഷാധികാരി സ്വാമി പത്മപ്രകാശ ജ്ഞാനതപസ്വി അദ്ധ്യക്ഷനാകും. ശാന്തിഗിരി ആശ്രമം മുൻ സി.ഇ.ഒ ആർ.ഗോപാലകൃഷ്‌ണൻ, മുൻ ഡയറക്ടർ ബോർഡ് അംഗം എസ്. രാജേന്ദ്രപ്രസാദ്, ജഗദംബിക കാഞ്ചനൻ, ഗുരുമാർഗം പ്രകാശ സഭ പ്രസിഡന്റ് ശശി ഉദയഭാനു, ജനറൽ സെക്രട്ടറി മഹേഷ് കുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു ചിറ്റേക്കാട്ട്, സെക്രട്ടറി ബിജു നെല്ലിക്കോട്ടുപൊയിലിൽ, ട്രഷറർ എം.സതികുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 3 മുതൽ ഗുരുവിന്റെ ആദിസങ്കല്പ ലയനദിന സന്ദേശ സമ്മേളനവും പ്രഥമ 'ഗുരുപ്രഭ" പുരസ്കാര ദാനവും നടക്കും. നാഗർകോവിൽ നഗരപിതാവ് അഡ്വ. ആർ. മഹേഷ് ഉദ്ഘാടനം ചെയ്യും. കന്യാകുമാരി പഞ്ചായത്ത് പ്രസിഡന്റ് കുമരി സ്റ്റീഫൻ മുഖ്യാതിഥിയാകും. അയ്യാ വൈകുണ്ഠ ധർമ്മ പരിപാലന സംഘം പ്രസിഡന്റ് അഡ്വ. ബാല ജനാധിപതി അനുഗ്രഹ പ്രഭാഷണവും പുസ്‌തക പ്രകാശനവും നിർവഹിക്കും. ഗുരുവിന്റെ ആദിസങ്കല്പ ലയനദിന സന്ദേശം സ്വാമി ജനസേവക ജ്ഞാന തപസ്വി നൽകും. ഗുരുമാർഗം പ്രകാശസഭയുടെ മുഖപത്രം 'ഗുരുമാർഗം" മാസികയുടെ പ്രകാശനം സ്വാമി പദ്മപ്രകാശ ജ്ഞാന തപസ്വി നിർവഹിക്കും. പുസ്‌തകം ആർ. ഗോപാലകൃഷ്‌ണനും മാസിക എസ്.രാജേന്ദ്രപ്രസാദും ഏറ്റുവാങ്ങും.