muslim-jamaath

പാറശാല: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെരുന്നാൾ കിറ്റ് വിതരണം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു.റംസാൻ മാസത്തിൽ യൂണിറ്റ്, സോൺ തലങ്ങളിൽ നടത്തിവന്ന റിലീഫ്, ഇഫ്താർ സംഗമങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കളിയിക്കാവിള എസ്.എ.ൽ.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കളിയിക്കാവിള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി ഈദുൽഫിത്വർ സന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് സിയാദ്, എം.എ.ഹമീദ്,എം.പി.കെ ഷറഫുദ്ദീൻ,അബ്ദുൽ ബഷീർ,എസ്.എൽ.ഹക്കീം,മാഹീൻ,റഹീം സക്കീർ എന്നിവർ സംസാരിച്ചു.