
കാട്ടാക്കട:മുഴവൻകോട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ സമാധിദിനത്തോടനുബന്ധിച്ച് കിന്നാരകൂട്ടം ഏകദിന പഠന ശിബിരം നടത്തി.കരയോഗം പ്രസിഡന്റ് അഡ്വ.കാട്ടാക്കട അനിൽ ഉദ്ഘാടനം ചെയ്തു.ശിബിരത്തിൽ പ്രമുഖ സൈക്കോളജിസ്റ്റ് രാജേഷ് മഹേശ്വർ ക്ളാസ്സെടുത്തു.കവിയും അദ്ധ്യാപകനുമായ സുമേഷ് കൃഷ്ണ ചട്ടമ്പി സ്വാമി പ്രഭാഷണം നടത്തി.സെക്രട്ടറി അജയകുമാർ,യൂണിയൻ പ്രതിനിധി അശോക് കുമാർ,പ്രേംജിത്,നിഖിൽ,മധുസൂദനൻ നായർ,വിജയകുമാർ,ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.