നാഗചൈതന്യ നായകനാവുന്ന ദൂത്താ

വെസ് സീരിസീലേക്ക് പാർവതി തിരുവോത്ത്. പാർവതിയുടെ ആദ്യ വെബ്സീരിസായ ദൂത്തായിൽ നാഗചൈതന്യ നായകൻ. സുപ്രധാന വേഷത്തിൽ പാർവതി എത്തുന്ന ദൂത്ത വിക്രം കുമാർ സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈം ആഗസ്റ്റിൽ സ്ട്രീം ചെയ്യുന്നത് വെബ്സീരിസിന്റെ പ്രഖ്യാപനം മുബെയ് യിൽ നടന്നു. കറുത്ത സാരിയിൽ അതീവ സുന്ദരിയായാണ് പാർവതി എത്തിയത്. പ്രിയ ഭവാനിശങ്കർ പ്രാചി ദേശായി എന്നിവരും പ്രധാന വേഷം അവതരിപ്പിക്കുന്നു. കരൺ ജോഹർ, അഭിഷേക് ബച്ചൻ, സുമുഖി സുരേഷ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.അതേസമയം മമ്മൂട്ടിയോടൊപ്പം ആദ്യമായി പാർവതി അഭിനയിച്ച പുഴു റിലീസിന് ഒരുങ്ങുന്നു. മേയ് 13ന് സോണി ലിവിൽ സ്ട്രീം ചെയ്യും.