general

ബാലരാമപുരം: സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രം വാടകകെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടം പണിയുന്നത് സംബന്ധിച്ച് വിശിഷ്ടവ്യക്തികളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ നടന്ന ആലോചനായോഗം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ വിനോദ് കോട്ടുകാൽ,​ ഭഗത് റൂഫസ്, നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.എസ്.കെ പ്രീജ, ബാലരാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.മോഹനൻ, വെങ്ങാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.എസ്. ശ്രീകുമാർ, ഫ്രാബ്സ് പ്രസിഡന്റ്‌ പൂങ്കോട് സുനിൽകുമാർ, എസ്.എൻ.ഡി.പി നേമം യൂണിയൻ പ്രസിഡന്റ്‌ സുപ്രിയ സുരേന്ദ്രൻ, ലയൻസ് ക്ലബ്‌ റീജിയണൽ ചെയർമാൻ അഡ്വക്കേറ്റ് ഷാജി, വാർഡ് മെമ്പർമാരായ മിനി വേണുഗോപാൽ,എസ്. സുനിത, എൽ. വിനോദ്, എ.കെ ദേവി, എസ്. സിന്ധു, ജെ. വത്സലകുമാരി,എൻ.വത്സല കുമാരി,എസ്.മഞ്ജു,ആർ.സുനിത, ആർ. അനിത, രാധാകൃഷ്ണൻ, പി.ആർ.ഒ ബിജു, പുനർജനി ചെയർമാൻ ഷാ സോമസുന്ദരം,രക്ഷധികാരി കെ.എം ജയാനന്ദൻ,ടി.ഡി മുരളി, പുനലൂർ സലിം,ആർ.വി ഉദയൻ, ബാലരാമപുരം ഓട്ടോ ക്ലബ്‌ സെക്രട്ടറി പ്രശാന്ത്, ഷൈനി സനൽ തുടങ്ങിയവർ സംസാരിച്ചു.