lok-sabha-candidate-selec

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് രാവിലെ എറണാകുളത്ത് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഉമ തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് സി.പി.എം നീക്കം.

ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് കെ.എസ്. അരുൺകുമാറിന്റെ പേരിന് ചർച്ചകളിൽ മുൻതൂക്കമുണ്ട്. കൊച്ചി മേയർ എം. അനിൽകുമാറിന്റെ പേരും അഭ്യൂഹങ്ങളിലുണ്ട്. പാർട്ടി സംസ്ഥാന സെന്ററിന്റെ അംഗീകാരത്തോടെയാവും പ്രഖ്യാപനം. നാളെ തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകും. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനാണ് മണ്ഡലത്തിന്റെ പൂർണ മേൽനോട്ട ചുമതല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി പി. രാജീവും എം. സ്വരാജും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ മണ്ഡലത്തിൽ പരമാവധി കേന്ദ്രീകരിച്ച് നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സാർത്ഥം അമേരിക്കയിലാണ്. ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും.

ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വമായിരിക്കും.

 തൃ​ക്കാ​ക്ക​ര​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പൊ​ന്നാ​പു​രം​ ​കോ​ട്ട​:​ ​ചെ​ന്നി​ത്തല

തൃ​ക്കാ​ക്ക​ര​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പൊ​ന്നാ​പു​രം​ ​കോ​ട്ട​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​യു.​ഡി.​എ​ഫ് ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​നെ​തി​രാ​യ​ ​വി​ധി​യെ​ഴു​ത്താ​കും​ ​തൃ​ക്കാ​ക്ക​ര​യി​ലേ​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ​റ​ഞ്ഞു.


​ ​​​എ​​​ൻ.​​​ഡി.​​​എ​​​ ​​​സ​​​ജ്ജ​​​മെ​​​ന്ന് ​​​കെ. സു​​​രേ​​​ന്ദ്രൻ
​​തൃ​​​ക്കാ​​​ക്ക​​​ര​​​ ​​​ഉ​​​പ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ​​​എ​​​ൻ.​​​ഡി.​​​എ​​​ ​​​സ​​​ജ്ജ​​​മാ​​​ണെ​​​ന്നും​​​ ​​​എ​​​തി​​​രാ​​​ളി​​​ ​​​ആ​​​രെ​​​ന്ന് ​​​നോ​​​ക്കി​​​യ​​​ല്ല​​​ ​​​ബി.​​​ജെ.​​​പി​​​ ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​യെ​​​ ​​​തി​​​രു​​​മാ​​​നി​​​ക്കു​​​ക​​​യെ​​​ന്നും​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ൻ​​​ ​​​കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ഇ​​​ര​​​ട്ട​​​ ​​​നീ​​​തി​​​യാ​​​ണെ​​​ന്ന​​​ത് ​​​ത​​​ന്നെ​​​യാ​​​വും​​​ ​​​മു​​​ഖ്യ​​​ ​​​പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധം.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ ​​​ജി​​​ഹാ​​​ദി​​​ ​​​അ​​​ജ​​​ൻ​​​ഡ​​​യു​​​ടെ​​​ ​​​വ​​​ക്താ​​​ക്ക​​​ളാ​​​ണ് ​​​ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും​​​ ​​​പ്ര​​​തി​​​പ​​​ക്ഷ​​​വും.​​​ ​​​ഈ​​​ ​​​സ​​​ഖ്യ​​​ത്തെ​​​ ​​​തൃ​​​ക്കാ​​​ക്ക​​​ര​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​തു​​​റ​​​ന്നു​​​കാ​​​ട്ടും.​​​ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന് ​​​സ​​​ഹ​​​താ​​​പ​​​ ​​​ത​​​രം​​​ഗ​​​മി​​​ല്ലെ​​​ന്നും​​​ ​​​സു​​​രേ​​​ന്ദ്ര​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.