ബാലരാമപുരം: പ്രൈമറി തലത്തിൽ ഗണിതത്തിലെ അടിസ്ഥാനശേഷികൾ കുട്ടികളിൽ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ' ഉല്ലാസഗണിതം, ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നേമം ഗവ.യു.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പഠനകിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിക്കും. യോഗത്തിൽ ഐ.ബി.സതീഷ് എം.എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിളപ്പിൽ രാധാകൃഷ്ണൻ, ഭഗത് റൂഫസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ചന്തുകൃഷ്ണ, ടി. മല്ലിക, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.