ശിവഗിരി : ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലിയുടെയും ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഗൾഫ് മേഖലയിലെ പരിപാടികൾക്ക് മേയ് 6 ന് ബഹ്റിനിൽ തുടക്കം കുറിക്കും.

ഗൾഫ് മേഖലയിലെ പ്രഥമ സമ്മേളനമാകും ബഹറിനിൽ നടക്കുക. എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർ ചടങ്ങുകളിൽ സംബന്ധിക്കും.

ശിവഗിരി മഠത്തിൽ നിന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി, കനകജൂബിലി ആഘോഷക്കമ്മിറ്റികളുടെ സെക്രട്ടറിമാരായ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, ധർമ്മസംഘം ട്രസ്റ്റ്‌ അംഗം സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ പങ്കെടുക്കും.

ഗുരുധർമ്മപ്രചരണ സഭയുടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തകരും ഭാരവാഹികളും തുടർ പരിപാടികൾക്ക് സന്യാസിമാരുടെ സാന്നിദ്ധ്യത്തിൽ അന്തിമരൂപം നൽകും.