jindal

തിരുവനന്തപുരം: പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളാണ് മാ​റ്റങ്ങൾക്കും വികസനത്തിനും അനിവാര്യമെന്ന് ഡോ. ശശിതരൂർ എം.പി പറഞ്ഞു. ' സുസ്ഥിര വികസനത്തിന് സർവകലാശാലകളുടെ പങ്ക് ' എന്ന വിഷയത്തിൽ ഒ.പി ജിൻഡാൽ യൂണിവേഴ്സി​റ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്‌ജി ജസ്​റ്റിസ് എ.കെ.ജെ നമ്പ്യാർ അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ.സി.രാജ്കുമാർ, വേണു രാജാമണി, സുധീർമിശ്ര, ഉപാസന മെഹന്ത തുടങ്ങിയവർ സംസാരിച്ചു.