മലയിൻകീഴ് : ഫോർത്ത് വേവ് ഫൗണ്ടേഷൻ'പ്രൊജക്റ്റ് വേണ്ട',ജാഗ്രത സമിതി മാറനല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ കണ്ടല ഗവ.ഹൈ സ്കൂളിൽ 4 മുതൽ 19 വരെ വേനലവധി ദിവസങ്ങളിൽ കുട്ടികൾക്കായി സൗജന്യ സമ്മർ ക്യാമ്പ് സംഘടിപ്പിക്കും.'ഒരു സ്കിൽ' ഒക്കെ ആവാം പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ.നിർവഹിക്കും.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.പ്രേമവല്ലി,പ്രൊജക്റ്റ് വേണ്ട ക്യാറ്റലിസ്റ്റ് ആൻ കോട്ടയിൽ ജെയിംസ്,ഹേമ,എസ്.ജി.റിനി എന്നിവർ സംസാരിക്കും.മാറനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.ഡീനകുമാരി,പഞ്ചായത്ത് വികസന കാര്യം റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ആർ.സുധീർഖാൻ,വി.ആന്റോ(ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എന്നിവർ പങ്കെടുക്കും.ഫോൺ. 8089962864 ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.