തിരുവനന്തപുരം:തൊഴിലാളി ദിനത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ജില്ലയിലെ വിവിധ സംഘടനകൾ. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചായിരുന്നു മേയ് ദിനാഘോഷം.മേയ് ദിനത്തോടനുബന്ധിച്ച് അനേകം തൊഴിലാളികൾ അണിനിരന്ന മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വാദ്യാഘോഷങ്ങളോടെ ആരംഭിച്ചു. ഗാന്ധിപാർക്കിൽ നടന്ന പൊതുയോഗം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. ജയൻ ബാബു, കെ.എസ്.സുനിൽകുമാർ, എസ്.പുഷ്പലത, നഗരസഭ മേയർ എസ്.ആര്യ രാജേന്ദ്രൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എൻ. സുന്ദരം പിള്ള,കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്.ആർ. സുന്ദർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ഐ.എൻ.ടി.യു.സിയുടെ ഭാഗമായ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പാളയം ആശാൻ സ്‌ക്വയറിൽ നടന്ന മേയ്ദിന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി നേതാവ് വർകല കഹാർ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യ സീനിയർ സെക്രട്ടറി കെ. സുരേഷ് ബാബു, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, നേതാക്കളായ തമ്പാനൂർ രവി, ജി. സുബോധൻ, ആറ്റിങ്ങൽ അജിത് കുമാർ, വിതുര ശശി, ചാല സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
ഒാൾ കേരള ടെയിലേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച തൊഴിലാളി ദിനാഘോഷം ജില്ലാ ആസ്ഥാനമായ മാഞ്ഞാലിക്കുളം എ.കെ.ടി.എ ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സതികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ലേഖാറാണി അദ്ധ്യക്ഷയായി. ട്രഷറർ കെ.പി. രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി സതീഷ്‌കുമാർ, എം.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
എസ്.ടി.യുവിന്റെ മേയ്ദിന റാലി ആശാൻ സ്‌ക്വയറിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. മാഹീന് അബുബക്കർ ഉദ്ഘാടനം ചെയ്തു.മംഗലപുരം ഷാജി, എ.സക്കീർ ഹുസൈൻ, ബിജു കടമ്പാട്ടുകോണം, വിജയകുമാരി എന്നിവർ നേതൃത്വം നല്കി.
ഒാൾ കേരള ചുമട്ടു തൊഴിലാളി കോൺഗ്രസിന്റെ ദിനാചരണം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി റാലി ഫ്ളാഗ് ഒാഫ് ചെയ്തു. കരകുളം കൃഷ്ണപിള്ള, കൈമനം പ്രഭാകരൻ, മണക്കാട് ചന്ദ്രൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ഇന്റർനാഷണൽ ആൻഡ് ഡൊമെസ്റ്റിക്ക് എയർപോർട്ട് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എയർപോർട്ടിന് മുന്നിൽ നടത്തിയ മേയ് ദിനാചരണം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എസ്.പുഷ്പലത ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേശവദാസപുരം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി നിർവഹിച്ചു.ജില്ലാ ചുമട്ടുതൊഴിലാളി ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിന്റെ ഭാഗമായി കനകക്കുന്നിന് സമീപമുള്ള കെ. കരുണാകരന്റെ പ്രതിമയിൽ കെ.പി.സി.സി. നിർവാഹക സമിതിയംഗം ടി. ശരത്ചന്ദ്രപ്രസാദ് പുഷ്പാർച്ചന നടത്തി.
എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ ബേക്കറി ജംഗ്ഷനിൽ മേയ്ദിനം സമുചിതമായി ആചരിച്ചു. കിസാൻസഭ ജില്ലാ ജോയിന്റ് സെക്രട്ടറി ടി . എസ്.ബിനുകുമാർ പതാക ഉയർത്തി . സുചിത്ര വിജയരാജ്, ജി.മോഹനൻ , കൃഷ്ണചന്ദ്രൻ, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
പാളയം മാർക്കറ്റിന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എം.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം ടി.എസ് . ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ ദേശീയ തൊഴിലാളി ദിനമായി മേയ്ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു.
ജില്ലാതല ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം സ്റ്റാച്യു ഓട്ടോറിക്ഷ സ്റ്റാൻഡിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ പതാക ഉയർത്തി. പട്ടം ജംഗ്ഷനിൽ വി.പി. ഉണ്ണികൃഷ്ണൻ, മെഡിക്കൽകോളേജ് ഓട്ടോ സ്റ്റാൻഡിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു, ഗാന്ധിപാർക്കിൽ എം. രാധാകൃഷ്ണൻ നായർ, തമ്പാനൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ സുനിൽ മതിലകം,തമ്പാനൂർ തമിഴ്നാട് സ്റ്റാൻഡിൽ മൈക്കിൾ ബാസ്റ്റ്യൻ ,എയർപോർട്ട് ജംഗ്ഷനിൽ ജയപ്രകാശ് എന്നിവർ പതാക ഉയർത്തി മേയ്ദിനം ആചരിച്ചു.