പാറശാല: അതിർത്തി മേഖലയായ കുര്യൻവിള ശ്രീ ഭദ്രകാളി മുടിപ്പുരയിലെ മേടഭരണി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന 9-ാമത് പഞ്ചഭൂത സപ്തവിംശതി നക്ഷത്ര മഹായജ്ഞം 5ന് സമാപിക്കും. ക്ഷേത്രാചാര്യൻ ജെ.വിക്രമൻ സ്വാമി, യജ്ഞാചാര്യൻ തിരിച്ചെത്തൂർ വെങ്കിടേശ്വര അയ്യർ, ക്ഷേത്ര തന്ത്രി ആലപ്പുഴ ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ വാരണാസിയിൽ നിന്നുള്ള ആചാര്യന്മാർ, സന്യാസിമാർ തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുക്കും.

എന്നും പതിവ് പൂജകൾക്ക് പുറമേ രാവിലെ 5.30ന് നക്ഷത്ര യജ്ഞം ആരംഭിക്കും, 10.30ന് പൂർത്തിയാകും. തുടർന്ന് അന്നദാനം. 4ന് വൈകിട്ട് 7ന് രുദ്ര ജപവും സഹസ്രനാമ ജപവും, 7.30ന് കവിയരങ്ങ്. 5ന് രാവിലെ 9ന് മഹാചണ്ഡികാ ഹോമം, വൈകിട്ട് 7ന് സ്വയംഭൂ എഴുന്നെള്ളത്ത്, 7.30ന് ഗാനമേള, 6ന് രാവിലെ 7.30ന് സ്വയംഭൂ എഴുന്നെള്ളത്ത്, 9ന് സമൂഹ പൊങ്കാല, 12.30ന് ഗുരുതി തുടർന്ന് നട അടക്കൽ.