1

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് വേണ്ടിയാണെന്നും വിശ്വാസത്തിന്റെ അടിസ്ഥാനം മനുഷ്യനന്മ മാത്രമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന ശാന്തിസംഗമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആതുര സേവനരംഗത്തും ജീവകാരുണ്യ മേഖലയിലും ആശ്രമം നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. കെ.മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യു.പ്രതിഭ എം.എൽ.എ, മുൻ നിയമസഭ സ്പീക്കർ എൻ. ശക്തൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ വേദിയിൽ ആദരിച്ചു. എം.ആർ. ബോബൻ, കോസല വി.കെ, ജിജി എൻ.ആർ, വന്ദനൻ. എസ്, കരുണ. എസ് എന്നിവർ സംസാരിച്ചു. സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി സ്വാഗതവും, ഡോ.കെ.ആർ.എസ്. നായർ നന്ദിയും പറഞ്ഞു.