തിരുവനന്തപുരം : വ്രതശുദ്ധിയുടെ ഒരു മാസക്കാലത്തിനുശേഷം ഇസ്ലാം മതവിശ്വാസികൾ സ്നേഹവും സാഹോദര്യവും പങ്കുവച്ച് ഇന്നലെ ചെറിയ പെരുന്നാൾ ആഘോഷിച്ചു.വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ ഏഴു മുതൽ പ്രത്യേക പ്രാർത്ഥനയും പെരുന്നാൾ നമസ്‌കാരവും നടന്നു.തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് ഇമാം വി.പി.സുഹൈബ് മൗലവി നേതൃത്വം നൽകി.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖർ പെരുന്നാൾ നമസ്‌കാരത്തിനെത്തി.ഒത്തുകൂടിയവർക്ക് പെരുന്നാൾ ആശംസിച്ചാണ് ഗവർണർ മടങ്ങിയത്.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തിയ റിലീഫ് പരിപാടികളുടെ സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ എം.എസ് ഫൈസൽഖാൻ അദ്ധ്യക്ഷത വഹിച്ചു.മുൻ സ്പീക്കർ എം.വിജയകുമാർ ജമാഅത്ത് ഇമാമുമാർക്ക് പെരുന്നാൾ കിറ്റും മന്ത്രി ജി.ആർ.അനിൽ പെരുന്നാൾ കോടിയും വിതരണം ചെയ്തു. ജമാഅത്ത് ഇമാമുമാർക്കുള്ള ഇഫ്താർ സംഗമം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ റംസാൻ സന്ദേശം നടത്തി.മന്ത്രി വി.ശിവൻകുട്ടി, ഫാദർ ഡോ.വർക്കി ആറ്റുപ്പുറത്ത്,ഗുരുരത്ന ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, കെ.എച്ച്.എം അഷ്റഫ്, നിർമിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗീസ്, മുഹമ്മദ് ബഷീർ ബാബു, കെ.എം.ഹാരിസ്, ബദറുദ്ദീൻ മൗലവി, പാപ്പനംകോട് അൻസാരി, വിഴിഞ്ഞം ഹനീഫ്, വേട്ടമുക്ക് വിജയകുമാർ, ഇ.കെ.മുനീർ, ബീമാപള്ളി സക്കീർ എന്നിവർ പങ്കെടുത്തു. ഐ.യു.എം.എൽ മിഷൻ തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'സാന്ത്വനം സൗഹൃദം' പെരുന്നാൾ റിലീഫ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സബീന മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ബീമാപള്ളി റഷീദ്, പ്രൊഫ.തോന്നയ്ക്കൽ ജമാൽ, അഡ്വ.കണിയാപുരം ഹലിം, പാച്ചല്ലൂർ നുജുമുദ്ദീൻ, ഷംസുദ്ദീൻ, ഫാറസ് മാറ്റപള്ളി, നൗഫൽ കുളപ്പട, മാഹീൻ അബൂബക്കർ, ഹാരിസ് കരമന, പോത്തൻകോട് റാഫി, ഫൈസ് പൂവച്ചൽ, ഷാൻ ബീമാപ്പള്ളി, ഗദ്ദാഫി വെമ്പായം, ഡി.നൗഷാദ്, മാണിക്കാവിളകം റാഫി, ചാന്നാങ്കര എം.പി.കുഞ്ഞ്, മൺവിള സൈനുദ്ധീൻ, എസ്.എ.വാഹിദ്, മീര റാണി എന്നിവർ പങ്കെടുത്തു.
വള്ളക്കടവ് മുസ്ലിം ജമാഅത്ത്, മണക്കാട് വലിയപള്ളി, മണക്കാട് സെൻട്രൽ ജുമാമസ്ജിദ്,ബീമാപള്ളി,പേട്ട,ശാസ്തമംഗലം, അട്ടക്കുളങ്ങര, ചാല, തമ്പാനൂർ, വഴുതക്കാട്, കരമന, കല്ലാട്ടുമുക്ക്, പാച്ചല്ലൂർ,പേരൂർക്കട, മെഡിക്കൽകോളേജ്, പൂന്തുറ പുത്തൻപള്ളി, കേശവദാസപുരം,ശ്രീകാര്യം, വട്ടിയൂർക്കാവ് , ബീമാപള്ളി തുടങ്ങിയ ദേവാലയങ്ങളിൽ അതത് ജമാഅത്തുകളുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പെരുന്നാൾ നമസ്‌കാരവും നടന്നു.