
തിരുവനന്തപുരം: പൊലീസിലെ അഞ്ച് സീനിയർ ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി.
സ്ഥാനക്കയറ്റം കിട്ടിയവരും തസ്തികയും :- എം.സി.കുഞ്ഞിമൊയിൻകുട്ടി- കൺട്രോൾ റൂം കോഴിക്കോട് സിറ്റി, സി.ബിനുകുമാർ -നാർകോട്ടിക് സെൽ, മലപ്പുറം, സി.ശ്രീകുമാർ- വിജിലൻസ്, കോഴിക്കോട്, റെജി എം- ക്രൈംബ്രാഞ്ച് മലപ്പുറം, വി.വി.മനോജ്- എസ്.ബി, വയനാട്.
അഞ്ച് ഡിവൈ.എസ്.പിമാർരെ സ്ഥലംമാറ്റിയിട്ടുമുണ്ട്. സക്കറിയാ മാത്യു- സി-ബ്രാഞ്ച് കൊല്ലം, എസ്.ഷാനവാസ്- സി-ബ്രാഞ്ച് കൊച്ചി, പി.പി.ഷംസ്- നാർകോട്ടിക് സെൽ എറണാകുളം, ടി.ജയകുമാർ- വിജിലൻസ് തിരുവനന്തപുരം, ടി.പി.ശ്രീജിത്ത്- ജില്ലാ എസ്.ബി കോഴിക്കോട് റൂറൽ എന്നിവർക്കാണ് മാറ്റം.