sports-school

തിരുവനന്തപുരം: ആറ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജി.വി. രാജ സ്‌പോർട്സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള സെലക്ഷൻ ട്രയൽസ് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നാളെ നടക്കും. അത്‌ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വൊണ്ടോ, വോളിബാൾ, ബാസ്‌കറ്റ്‌ബാൾ, ഹോക്കി, റെസ്‌ലിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സെലക്ഷനാണ് നടക്കുന്നത്.വിദ്യാർത്ഥികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും 2 ഫോട്ടോയും സഹിതം രാവിലെ എട്ട് മണിക്ക് മുൻപായി സ്റ്റേഡിയത്തിൽ ഹാജരാകണം. 6, 7 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും 8,11 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നൽകുക.