ddddd

തിരുവനന്തപുരം : കൈരളി ന്യൂറോ സയൻസ് സൊസൈറ്റി എൻ.എസ്.ഐ കേരളയുടെ വാർഷിക കോൺഫറൻസായ ട്രാവൻകൂർ ന്യൂറോകോണിന് 6ന് തുടക്കമാകും.കോവളം ഉയസമുദ്ര‌യിൽ നടക്കുന്ന കോൺഫറൻസ് ന്യൂറോ സർജൻ ഡോ.മാർത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആറു സെക്ഷനുകളാണ് ശില്പശാലയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ രണ്ടും കൊല്ലം ട്രാവൻകൂർ മെഡിസിറ്റ്,തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി നാലും ശില്പശാലകൾ നടക്കും.8ന് സമാപിക്കും.സംഘാടക കമ്മിറ്റി ചെയർമാൻ ഡോ.അജിത്.ആർ,സെക്രട്ടറി ഡോ.വൈശാഖ കെ.വി,ട്രഷറർ ഡോ.സുനിൽകുമാർ ബി.എസ് തുടങ്ങിയവർ പങ്കെടുക്കും.