
നാഗർകോവിൽ : കളിയലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കളിയിക്കാവിള ഒറ്റാമരം സ്വദേശി അബ്ദുൾ റഹീമിന്റെ മകൻ സെയ്യദ് അലി(24), പടന്താലുമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തങ്കരാജിന്റെ മകൻ സിബിൻ (24)എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം നെട്ടയിൽ നിന്ന് ഇരുവരും ബൈക്കിൽ കളിയലിലേക്കു വരുമ്പോൾ വൈകുണ്ഠത്തുവച്ചാണ് അപകടം . റബ്ബർ തടികയറ്റിവന്ന ലോറിയിൽ ഇടിച്ച് റോഡിൽ തെറിച്ചു വീണ് ഇരുവരും മരണമടയുകയായിരുന്നു.