train

തിരുവനന്തപുരം: ഏറ്റുമാനൂർ- കോട്ടയം- ചിങ്ങവനം വരെയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ നാളെ മുതൽ 29 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്ത് നിന്ന് കൊല്ലത്തേക്കുള്ള പാസഞ്ചർ എക്സ്‌പ്രസ് 7മുതൽ 29 വരെ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം- നിലമ്പൂർ പാസഞ്ചർ എക്സ്‌പ്രസ് എറണാകുളം ടൗണിൽ നിന്ന് ഇരുഭാഗത്തേക്കും സർവീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് 10നും നാഗർകോവിലിലേക്കുള്ള ഷാലിമാർ എക്സ്‌പ്രസ് നാളെയും ബാംഗ്ളൂരിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും.

കൊച്ചുവേളിയിൽ നിന്ന് ലോകമാന്യതിലക് വരെ പോകുന്ന ഗരീബ്‌രഥ് 8നും കൊച്ചുവേളി- യശ്വന്തപുരം എ.സി സൂപ്പർഫാസ്റ്റ് 6നും കന്യാകുമാരിയിൽ നിന്ന് പൂനെവരെ പോകുന്ന എക്സ്‌പ്രസ് 6,8,9 തീയതികളിലും തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്കുള്ള കേരള എക്സ്‌പ്രസ് 6,8,9 തീയതികളിലും നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്‌പ്രസ് 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് 5,7,8 തീയതികളിലും കൊച്ചുവേളിക്കുള്ള കോർബ എക്സ്‌പ്രസ് 7നും ആലപ്പുഴ വഴി തിരിച്ചുവിടും.