പാലോട്.വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും നന്ദിയോട് ഗ്രീൻ ഒാഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എ.സുബ്രഹ്മണ്യപിളള സ്വാഗതവും ആർ.മോഹനനൻപിളള അനുശോചന പ്രമേയവും അവതരിപ്പിച്ചു.തുടർന്ന് നടന്ന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ പാലോട് സി.ഐ ഷാജിമോൻ,മാദ്ധ്യമപ്രവർത്തകർ,സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ ശ്രുതി എസ്.പിളള,വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ 25 വർഷം പൂർത്തിയാക്കിയ ബി.ശശിധരൻ എന്നിവരെ ആദരിച്ചു.വൈ.വിജയൻ,ധനീഷ് ചന്ദ്രൻ,പാലോട് കുട്ടപ്പൻ നായർ,കല്ലയം ശ്രീകുമാർ,വെളളനാട് സുകുമാരൻ നായർ,പ്രമീള രാജൻ,ഉഷാ രാജ്,സന്തോഷ് കുറ്റൂർ,ബാബു സിതാരാ വെഞ്ഞാറമൂട്,എച്ച് അഷറഫ്,ബദറുദ്ദീൻ,മോഹൻ കുമാർ,എം.കെ.സലാഹുദ്ദീൻ,കെ.എസ് രവീന്ദ്രൻ പിളള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:പുലിയൂർ രാജൻ (പ്രസിഡന്റ്,),മധുകുമാർ,മോഹനൻ പിളള,രാകേഷ്(വൈസ് പ്രസിഡന്റുമാർ),സുബ്രഹ്മണ്യ പിളള(ജനറൽ സെക്രട്ടറി),സുകുമാര പിളള,അനീഷ്,രവീന്ദ്രൻ(ജോയിന്റ് സെക്രട്ടറിമാർ),ജി,ശ്രീകുമാർ(ട്രഷറർ).