കല്ലമ്പലം: റേഷൻകടയുടെ പ്രവർന്നത്തിൽ ക്രമക്കേടെന്നാരോപിച്ച് താലൂക്ക് സപ്ലൈ ഓഫീസർ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മടവൂർ പഞ്ചായത്തിലെ കക്കോട് 134ാം നമ്പർ കടയാണ് സസ്പെൻഡ് ചെയ്തത്. താലൂക്ക് വിജിലൻസ് കമ്മിറ്റിക്ക് ലഭിച്ച പരാതികളെ തുടർന്നാണ് സസ്‌പെൻഷൻ. എന്നാൽ കട സസ്‌പെൻഡ് ചെയ്തതോടെ കാർഡ് ഉടമകൾ ദുരിതത്തിലായി. കക്കോടുള്ള കടയ്ക്ക് പകരം ആനകുന്നത്തെ റേഷൻകടയിലാണ് സൗകര്യമൊരുക്കിയത്.
കക്കോട് മേഖലയിലുള്ള സാധാരണക്കാരും കൂലിപ്പണിക്കാരും പട്ടികജാതി കുടുംബങ്ങളുമൊക്കെ ആനകുന്നത്തെ കടയിലെത്തി റേഷൻവാങ്ങുന്നതിന് പ്രയാസമാണ്. ദൂര കൂടുതലും പൊതുവാഹനങ്ങൾ ഇല്ലാത്തതും മൂലം ജോലി കഴിഞ്ഞ് വന്ന്‍ റേഷൻ വാങ്ങുന്നതിന് ബുദ്ധിമുട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു.