pic1

നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച 8 ടൺ റേഷൻ അരിയുമായി ഒരാളെ പൊലീസ് പിടികൂടി.പെരുച്ചിലമ്പ് സ്വദേശി ദിനേശ് കുമാർ (25) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കളിയിക്കാവിള പൊലീസ് കുഴിത്തുറയിൽ ലോറി പരിശോധിച്ചാണ് അരി പിടികൂടിയത്. തൂത്തുക്കുടിയിൽ നിന്നുള്ള അരി ,കാട്ടാക്കടയ്ക്കാണ് കൊണ്ടുപോയതെന്ന് പ്രതി പറഞ്ഞു. അരിയും ലോറിയും നാഗർകോവിൽ ഫുഡ്‌സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി.