മുടപുരം:ജൂൺ 18,19 തീയതികളിൽ ചിറയിൻകീഴിൽ നടക്കുന്ന സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സമ്മേളന നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.കണിയാപുരം രാമചന്ദ്രൻ സ്മാരകത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനംചെയ്തു.മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി തോന്നക്കൽ രാജേന്ദ്രൻ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കോരാണി ബിജു,എൽ. സ്കന്ദ കുമാർ,കവിതാ സന്തോഷ്,എം.അനിൽ,ടി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.സ്വാഗതസംഘം ചെയർമാനായി വി.ശശി എം.എൽ.എയെയും ജനറൽ കൺവീനർ ടി.സുനിലിനെയും തിരഞ്ഞെടുത്തു.