smri

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ജീവകല കലാ സാംസ്‌കാരിക മണ്ഡലം നെഹ്രു യുവകേന്ദ്രയുമായി സഹകരിച്ച് വെള്ളാണിക്കൽ പാറമുകളിൽ 'സ്വാതന്ത്ര്യ സ്മൃതി സംഗമം' സംഘടിപ്പിച്ചു.കലാമണ്ഡലം സജികുമാറിന്റെ നേതൃത്വത്തിൽ മിഴാവ് മേളത്തോടെ തുടക്കമിട്ടു.ചലച്ചിത്ര പിന്നണി ഗായകരായ കല്ലറ ഗോപൻ,മണക്കാട് ഗോപൻ,നാരായണി ഗോപൻ,അവനി എസ്.എസ്, ജീവകല സംഗീതാദ്ധ്യാപിക പുഷ്‌കല ഹരീന്ദ്രൻ,ഷാജു എന്നിവരുടെ ഗാനാലാപനവും,ദേശീയ സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പെൺകുട്ടികളുടെ കരാട്ടെ പ്രകടനം,പ്രീത് അഴിക്കോട് അവതരിപ്പിച്ച മെന്റലിസം,വെഞ്ഞാറമൂട് എസ്.ഐ സുധീഷ് ആറ്റുകാലിന്റെ മാജിക് എന്നിവയും സംഘടിപ്പിച്ചു.ജീവകല നൃത്താദ്ധ്യാപിക നമിത സുധീഷ്,ജി.എസ് പ്രദീപ്, ബിഗ് ആർ.ജെ.കിടിലം ഫിറോസ്,ഡി.കെ മുരളി എം.എൽ.എ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ എന്നിവർ സംസാരിച്ചു.പാറയ്ക്കലിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം അടൂർ പ്രകാശ് എം.പി.നിർവഹിച്ചു.വിഷ്ണു ഷാജി അദ്ധ്യക്ഷത വഹിച്ചു.ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും കെ.ബിനുകുമാർ നന്ദിയും പറഞ്ഞു. ജീവകല ഭാരവാഹികളായ പി.മധു, ആർ.ശ്രീകുമാർ,പുല്ലമ്പാറ ദിലീപ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാകുമാരി.സി.പുഷ്പലത,സുധീഷ്,പാറയ്ക്കൽ ഗോപിനാഥൻ, പ്രദീപ് ചന്ദ്രൻ,അജികുമാർ,ഷാജി, സന്തോഷ് എന്നിവർ ഘോഷയാത്രയ്ക്കും ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.ബിനു,അബിൻ ദാസ് പാറമുകൾ സംരക്ഷണ സമിതി ഭാരവാഹികളായ മോഹനൻ നായർ,ബൈജു,രതീഷ്, മണിക്കുട്ടൻ, സുരാജ്,സനൽ എന്നിവർ പാറമുകളിലെ പോഗ്രാമിനും നേതൃത്വം നൽകി.