തിരുവനന്തപുരം: ക്രസന്റ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് നടത്തിവരുന്ന റംസാൻ റിലീഫ് വള്ളക്കടവ് പ്രിയദർശിനി നഗർ സെന്റ് സേവ്യേഴ്സ് ഹാളിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.അഞ്ഞൂറോളം പേർക്ക് പെരുന്നാൾ പുതുവസ്ത്രങ്ങളും, ഭക്ഷ്യ ധാന്യ കിറ്റുകളും വിതരണം ചെയ്തു. ക്രസന്റ് ചെയർമാൻ ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി കൺവീനർ എം.എം.ഹസൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ നായർ,നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ,ബഷീർ ബാബു,സംസ്ഥാന ഓർഫണേജ് കൺട്രോൾ വോർഡ് അംഗം പുനലൂർ സോമരാജൻ,കൗൺസിലർമാരായ ഷാജിത നാസർ,അയറിൻ ദാസ്,അബ്ദുൾ ഗഫാർ മൗലവി,ഹാജി എ.സൈഫുദ്ദീൻ,ക്രസന്റ് സെക്രട്ടറി ഇ.സലിം,ട്രഷറർ എൻ.നാസർ,കുര്യാത്തി ഷാജി,പൂവച്ചൽ നാസർ,കെ.പി.ദിലീപ് ഖാൻ എന്നിവർ പങ്കെടുത്തു.