vakkom-n-s-s

വക്കം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്സിനായി വക്കം കൃഷി ഓഫീസർ അനുചിത്രയുടെ നേതൃത്വത്തിൽ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. തുടർന്ന് പച്ചക്കറി വിത്തുകളും വക്കം കൃഷിഭവന്റെ ഉത്പന്നമായ വേപ്പെണ്ണ, ആവണക്കെണ്ണ മിശ്രിതം - സുഭിക്ഷയും വിതരണം ചെയ്തു. വക്കം പഞ്ചായത്തിലെ മികച്ച ജൈവകരായ ബാലു, പ്രദീപ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽ സന്തോഷ് കുമാർ കെ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിന്ധു. സി എന്നിവർ പങ്കെടുത്തു.