secretariate

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നോൺ ഗവൺമെന്റ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് ചവറ ജയകുമാറും ജനറൽ സെക്രട്ടറി എം. ഉദയസൂര്യനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.