
നെയ്യാറ്റിൻകര: കദളി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഹരി വിതരണവും പൊതു സമ്മേളനവും നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺ ഹാളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഓഹരി ഉടമകളായ മികച്ച എട്ട് കർഷകരെ ചടങ്ങിൽ ആദരിച്ചു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ്മോഹൻ, സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കല ടീച്ചർ, കമ്പനിയുടെ ഡയറക്ടർമാരായ ജയചന്ദ്രൻ, രാജീവ് ഗോപാൽ, ശ്രീധരൻ നായർ, അഡ്വ. രാജീവ്, അജിത് വെണ്ണിയൂർ. സി.ഇ.ഒ രാജേഷ് വടക്കുംകര, ചെയർമാൻ പവിത്രകുമാർ, ഡയറക്ടർ അതിയന്നൂർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.