കോവളം: കീഴൂർ എൻ.എസ്.എസ് കരയോഗം നവതി ആഘോഷവും കുടുംബസംഗമവും ഞായറാഴ്ച നടക്കും. പാലപ്പൂര് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം (ചട്ടമ്പിസ്വാമി നഗർ) ഉച്ചയ്ക്ക് 3.30ന് നടക്കുന്ന ആഘോഷ പരിപാടികൾ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പറും കരയോഗം പ്രസിഡന്റുമായ എം.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കരയോഗത്തിലെ പ്രമുഖ വ്യക്തികളേയും, രാജ്യസേവനത്തിൽ നിന്ന് വിരമിച്ച വിമുക്ത ഭടന്മാർ, മുൻകാല പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആദരിക്കും. നവതി സ്മരണിക പ്രകാശനവും താലൂക്ക് യൂണിയൻ ഭാരവാഹികൾ,പ്രതിനിധി സഭാംഗങ്ങൾ എന്നിവർക്ക് സ്വീകരണവും ഉണ്ടാകും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ,മേഖലാ കൺവീനർ കെ.വിജയകുമാരൻ നായർ, എം. ഈശ്വരി അമ്മ, വിജു.വി.നായർ, കരയോഗം സെക്രട്ടറി കെ. മധുസൂദനൻ നായർ,കെ.ബി. ശ്രീലേഖ തുടങ്ങിയവർ സംസാരിക്കും.