തിരുവനന്തപുരം:ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജൂൺ 2ന് ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ ആഭിമുഖ്യത്തി.ജൂൺ 2ന് സെമിനാർ നടത്തും.ഭിന്നശേഷിക്കാരുടെ റെഗുലറൈസേഷൻ,പ്രൊമോഷൻ സംവരണം,മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലംമാറ്റം തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്താനും ഫെഡറേഷൻ തീരുമാനിച്ചു. ഫെഡറേഷൻ പ്രസിഡന്റ് അഡ്വ.പരശുവയ്‌ക്കൽ മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഒ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.