kerala-university

തിരുവനന്തപുരം: ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, അഡിഷണൽ സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി 10വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസകേന്ദ്രം ജനുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ ബി.എസ്‌സി. മാത്തമാ​റ്റിക്സ് (റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10വരെ അപേക്ഷിക്കാം.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എംകോം./എം.എസ്.ഡബ്ലിയു.,ആഗസ്റ്റ് 2021 എം.എ. പൊളി​റ്റിക്സ്, എം.എസ്‌സി ബോട്ടണി കോഴ്സുകളുടെ സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 11 വരെ അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടെയും ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് പരീക്ഷയുടെയും വൈവ വോസി 12, 13 തീയതികളിൽ നടത്തും. ബികോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ 10ന് നടത്തും.

 മേയ് 11ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ സിബി.സി.എസ്. ബി.എസ്‌സി. (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) സ്റ്റാ​റ്റിസ്​റ്റിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ/പ്രൊജക്ട്/ഡിസർട്ടേഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്സ് (340) കോഴ്സിന്റെ പ്രായോഗിക പരീക്ഷ 9 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും.

 ഒന്നാം സെമസ്​റ്റർ ബികോം. (സി.ബി.സി.എസ്.എസ്.) ആഗസ്​റ്റ് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. ഏഴ്) 5 മുതൽ 7 വരെ പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.