kerala-university

തിരുവനന്തപുരം: കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ) സൈക്കോളജി, സൈക്ക്യാട്രി, യോഗ, കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കാൻ ഗസ്റ്റ് ഫാക്കൽ​റ്റിയുടെ പാനൽ തയ്യാറാക്കും. ബിരുദാനന്തരബിരുദവും അദ്ധ്യാപനപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി നെ​റ്റ്, എം.ഫിൽ, പി.എച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ വിശദമായ ബയോഡേ​റ്റ, സർട്ടിഫിക്ക​റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20നകം ഡയറക്ടർ, സി.എ.സി.ഇ.ഇ, കേരളസർവകലാശാല, സ്റ്റുഡൻസ് സെന്റർ കാമ്പസ്, പി.എം.ജി ജംഗ്ഷൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.