വർക്കല:തച്ചൻകോണം ഭദ്രാ ഭുവനേശ്വരി ക്ഷേത്രത്തിലെ മകം തിരുനാൾ പ്രതിഷ്ഠാ ഉത്സവം 6 മുതൽ 10വരെ നടക്കും. 6ന് രാവിലെ 8ന് വ്യാപാരമേള നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും. 8.30ന് സമൂഹപൊങ്കാലയ്ക്ക് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗിലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം തെളിക്കും. 9ന് സൗജന്യ നേത്രപരിശോധനാക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും. രാത്രി 8.30ന് നാടകം- മക്കളുടെ ശ്രദ്ധയ്ക്ക്. ദിവസവും മൃത്യുഞ്ജയഹോമം, കലശാഭിഷേകം, അന്നദാനം, ചമയവിളക്ക് എന്നിവയുണ്ടാരിക്കും 7ന് വൈകിട്ട് 6ന് പടുക്ക പ്രവേശനം, 6.30ന് ആത്മീയ പ്രഭാഷണം, രാത്രി 7.30-ന് നൃത്തനൃത്യങ്ങൾ. 8ന് രാത്രി 8ന് കരോക്കെ ഗാനമേള. 9ന് രാവിലെ 10.30ന് വിശേഷാൽ ആയില്യപൂജ, നൂറുംപാലും ഊട്ട്,4.30ന് സാംസ്‌കാരിക സമ്മേളനം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ഭക്തിഗാനമേള, 8ന് പ്രാദേശിക കലാമേള. 10ന് രാവിലെ 9.40ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അനുഗ്രഹ പ്രഭാഷണം, 11ന് മകം തൊഴൽ, രാത്രി 8.30ന് നാടകം- സ്വർണമുഖി. ഉത്സവത്തോടനുബന്ധിച്ച് വ്യാപാരമേള, കാർഷികവിപണനമേള, മെഡിക്കൽ ക്യാമ്പുകൾ, കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് മാരാഴ്ചയിൽ ക്ഷേത്രയോഗം ട്രസ്റ്റ് ഭാരവാഹികളായ
തച്ചോട് സുധീർ, ആർ.രാജൻ, വി.ധർമരാജൻ, എസ്.അനിജോ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.