
വിഴിഞ്ഞം: വെങ്ങാനൂർ, ചാവടിനട ശ്രീ പൗർണമി കാവ് ദേവീ ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കും. 6.5അടി ഉയരത്തിലുള്ള ദേവിയുടെ പഞ്ചലോഹ വിഗ്രഹം തമിഴ്നാട്ടിലെ കുംഭകോണത്തെ നിർമാണശാലയിൽനിന്ന് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ഇന്ന് വൈകിട്ട് 3ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര കിഴക്കേനടയിൽ എത്തിച്ചേരും.