
നെടുമങ്ങാട്:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മേഖല കമ്മിറ്റി ഐ.ഡി കാർഡുകളുടെ വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഹേമേന്ദ്ര നാഥ് നിർവഹിച്ചു മേഖല പ്രസിഡന്റ് രാജേഷ് കായ്പ്പാടി അദ്ധ്യക്ഷത വഹിച്ചു.വിശിഷ്ട വ്യക്തികൾക്ക് ആദരവ്,മുതിർന്ന അംഗങ്ങൾക്ക് പെൻഷൻ വിതരണം എന്നിവ ഉണ്ടായിരുന്നു.മേഖല സെക്രട്ടറി സജികുമാർ,ആർ.വി.മധു,സതീഷ് കവടിയാർ പ്രശാന്ത് തോപ്പിൽ,പ്രദീപ് ചന്ദ്രൻ ,എം.എസ്.അനിൽകുമാർ,ധന്യ തുടങ്ങിയവർ സംസാരിച്ചു.