തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് അമ്മമാർക്കായി സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി 7ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴി മൂന്ന് ലക്ഷം അമ്മമാർക്ക് പരിശീലനം നൽകും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് അവസരം. അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ച് സെക്ഷനുകളായി മൂന്നു മണിക്കൂറാണ് പരിശീലനം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം തുടങ്ങിയവയാണ് വിഷയം.
വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, സൈബർഡോം തലവനായ എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.