
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിൽ ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ പൊതു ഓടകൾ, നീർച്ചാലുകൾ, പൊതുനിരത്തുകൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് ആവശ്യമായ ബോധവത്കരണത്തിന്റെ ഭാഗമായി പന്തപള്ളിയിൽ നിന്ന് ആരംഭിച്ച ഓടയിൽ നിന്ന് പരിസര ശുചിത്വ വിളംബര സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി കുമാർ, ഗ്രാമപഞ്ചായത്ത് അംഗം കാക്കണം മധു, എ.ഡി.എസ് സെക്രട്ടറി ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ നായർ, ജൂനിയർ പ്രെമറി ഹെൽത്ത് നഴ്‌സുമാരായ ബിജിത്ത്, ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു. ഒരാഴ്ചക്കുള്ളിൽ ഉറവിടങ്ങളിൽ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയാണ് യാത്ര ആലത്തൂരിൽ അവസാനിച്ചത്.