
തിരുവനന്തപുരം: കേരളത്തിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി ഡോ.ബിജു ജേക്കബ് ചുമതലയേറ്റു. 1993ലെ ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ബാച്ചുകാരനാണ്. വി.എസ്.എസ്.സിയിൽ ചീഫ് കൺട്രോളറായി സേവനമനുഷ്ഠിക്കുകയായിരുന്നു.ഇന്നലെയാണ് എജിസ് ഒാഫീസിൽ ചുമതലയേറ്റത്. കോട്ടയം സ്വദേശിയാണ്.