1

പൂവാർ: പൊഴിക്കര ബീച്ചിൽ ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. കടലിൽ ഇറങ്ങിയ പെൺകുട്ടി ശക്തമായ തിരമടക്കിൽ അകപ്പെടുകയായിരുന്നു. ചെന്നൈ സെൻട്രൽ സ്വദേശി സംഘമിത്രയാണ് (11) അപകടത്തിൽപ്പെട്ടത്. കുടുംബസമേതം ബീച്ചിലെത്തിയ പെൺകുട്ടി കടലിൽ കാൽ നനച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ശക്തമായ തിരയിൽ അകപ്പെട്ടത്. ലൈഫ് ഗാർഡുകളായ വിർജിൻ, ജോർജ് എന്നിവരുടെ സമയോജിതമായ ഇടപെടൽ കാരണം പെൺക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.