തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ആൻഡമാൻ കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദമാകും. ഇതിന്റെ പശ്ചാത്തലത്തിലും മഴ കൂടിയേക്കാം. മദ്ധ്യ, വടക്കൻ ജില്ലകളിലും തിരുവനന്തപുരത്തും ശക്തമായ മഴ ലഭിക്കും. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ വൈകിട്ട് 30-40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.