ssa

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷന്റെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും. വൈദ്യുതിവകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി. അശോക് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് മന്ത്രിയുടെ ചേംബറിലാണ് കൂടികാഴ്ച. പ്രശ്നം ഒത്തുതീർപ്പാക്കാൻ എറണാകുളത്ത് അനൗദ്യോഗികചർച്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് നടക്കുന്നത്. അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നതാണ് പ്രധാന ആവശ്യം.