
ഉദിയൻകുളങ്ങര: ജൽ ജീവൻ മിഷൻ പ്രവർത്തന പദ്ധതികളുടെ ഭാഗമായി ചെങ്കൽ ഗ്രാമപഞ്ചായത്തും ശാന്തിഗ്രാം തുടങ്ങിയവയുടെ സഹകരണത്തോടെ പഞ്ചായത്ത് ഹാളിൽ നടത്തിയ പരിശീലന പരിപാടി ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാൽ രവി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആൻസി നീർത്തട വികസനവും ജലസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി വിശദീകരണ ക്ലാസെടുത്തു. ജൽ ജീവൻ മിഷൻ പദ്ധതി ശാന്തിഗ്രാം ടീം ലീഡർ ഇഗ്‌നെഷസ് വിശദീകരണം നടത്തി.
ബാലരാമപുരം കമ്മ്യൂണിറ്റി ഫെസ്‌സിലിറ്റേറ്റർ ബിനീഷ വാട്ടർ ക്വാളിറ്റി - വോളന്റിയേഴ്സിന്റെ ചോദ്യങ്ങൾക്ക്
മറുപടി നൽകി. ജൽ ജീവൻ മിഷൻ കമ്മ്യൂണിറ്റി ഫസ്‌സിലിറ്റേറ്റർ ജെ.എസ്. ശാലി സ്വാഗതവും അതിയന്നൂർ കമ്മ്യൂണിറ്റി ഫെസ്‌സിലിറ്റേറ്റർ അപർണ, ഡോ.ആർ. പ്രീതിനാഥ്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ നന്ദിയും പറഞ്ഞു.