kayikam

വിതുര: മലയോരമേഖലയിൽ കായികരംഗത്തിന് പുത്തനുണർവ് നൽകി വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കായിക പരിശീലന പദ്ധതികൾക്ക് തുടക്കം കുറിച്ചു. സ്പോർട്സ് അക്കാഡമിയുടെ കീഴിൽ കായിക അദ്ധ്യാപകൻ ബി. സത്യന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിന് വിതുര,​ നന്ദിയോട്, തൊളിക്കോട്, ചെറ്റച്ചൽ, ആനപ്പാറ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന 250ൽ പരം കുട്ടികൾ രാവിലെയും വൈകിട്ടും പരിശീലനത്തിനായി എത്തിച്ചേരുന്നുണ്ട്. മലയോര പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്ക് അവരുടെ കായികശേഷി തിരിച്ചറിഞ്ഞ് വിവിധ ഇനങ്ങളായി ശാസ്ത്രീയ പരിശീലനം നൽകി ദേശീയ നിലവാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. കുട്ടികൾക്കായി നടപ്പാക്കിയ 'കായിക മികവ് " എന്ന പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ലോക ബോക്സിഗ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ കെ.സി. ലേഖ നിർവഹിച്ചു. സമ്പൂർണ്ണ ഗ്രാമാരോഗ്യ വ്യായാമ പദ്ധതി നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൾഫിക്കർ ഉദ്ഘാടനം ചെയ്തു. ധാരാളം പേർ ഇതിൽ പങ്കെടുക്കുന്നുണ്ട്. റംസാൻ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സ്പോർട്സ് അക്കാഡമി സ്കൂളിൽ ഇഫ്താർ വിരുന്നും ഒരുക്കിയി.