
ഷെയ്‌ൻ നിഗമിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദ് നായിക. പ്രണയപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് നിഷാദ് കോയ രചന നിർവഹിക്കുന്നു. നാദിർഷ ആദ്യമായി സംവിധാനം ചെയ്ത അമർ അക്‌ബർ അന്തോണിയിൽ നമിത പ്രമോദ് ആയിരുന്നു നായിക. ഒ.ടി.ടി റിലീസായി ഒരുങ്ങുന്ന ഈശോയിലും നമിത പ്രമോദ് ആണ് നായിക. നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം കൂടിയാണ് ഈശോ.ജയസൂര്യ, ജാഫർ ഇടുക്കി എന്നിവർ സുപ്രധാന വേഷത്തിലെത്തുന്നു.അതേസമയം
കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന രജനീ, ആസിഫ് അലിയുടെ നായികയായി എ. രഞ്ജിത് സിനിമ, മാത്യു തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കപ്പ് എന്നിവയാണ് നമിതയുടെ പുതിയ ചിത്രങ്ങൾ. എ. രഞ്ജിത് സിനിമയുടെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. വൈറൽ സെബി ആണ് നമിതയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.