കല്ലമ്പലം:പുതുശേരിമുക്ക് ഇടവൂർക്കോണം ശ്രീമാടൻനട ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 8ന് തുടങ്ങി 10ന് സമാപിക്കും.പതിവ് ക്ഷേത്ര പൂജകൾക്ക് പുറമേ എല്ലാ ദിവസവും രാവിലെ 6ന് മഹാഗണപതിഹോമം, 7.30 ന് മഹാ മൃത്യുഞ്ജയ ഹോമം. 8 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5.30 ന് ഭഗവതി സേവ,രാത്രി 8ന് നൃത്ത സന്ധ്യ തുടർന്ന് ദീപക്കാഴ്ച. 9ന് രാവിലെ 10ന് ശിവപുരാണ പാരായണം,10.30ന് സർപ്പങ്ങൾക്ക് നൂറുംപാലും ഊട്ട്, ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8ന് ഗാനമേള.10ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,വൈകിട്ട് 4ന് ഉത്സവഘോഷയാത്ര,5.30ന് ഉറിയടി, 9.30ന് നാടകം.