സുപ്രധാന വേഷത്തിൽ അനാർക്കലി മരിക്കാർ

anarkali

ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക് എന്നിവർ നായകനും നായികയുമായി അഭിനയിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഗുരുസോമസുന്ദരം. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം ജസ്‌പാൽ ഷൺമുഖം സംവിധാനം ചെയ്യുന്നു. ജൂലായ്‌‌യിൽ ആരംഭിക്കുന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂളിൽ ഗുരു സോമസുന്ദരം ജോയിൻ ചെയ്യും.ഈ ഷെഡ്യൂളിൽ അനാർക്കലി മരിക്കാറും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. അതേസമയം മിന്നൽ മുരളിയിലൂടെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാണ് തെന്നിന്ത്യൻ താരമായ ഗുരുസോമസുന്ദരം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ പ്രധാന കഥാപാത്രത്തെ ഗുരുസോമസുന്ദരം അവതരിപ്പിക്കുന്നുണ്ട്. ചട്ടമ്പി, കാപ്പ, ചാൾസ് എന്റർപ്രൈസസ്, ഹയാ എന്നിവയാണ് മലയാളത്തിൽ ഗുരു സോമസുന്ദരത്തിന്റെ പുതിയ ചിത്രങ്ങൾ. മേയ് 7ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ഹേർ എന്ന ചിത്രത്തിലും ഗുരുസോമസുന്ദരം അഭിനയിക്കുന്നുണ്ട്.