kalajadha

വർക്കല: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കകരണ കലാജാഥ പ്രസിഡന്റ് പ്രിയങ്കാബിറിൽ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അദ്ധ്യക്ഷ ഗീതാനളൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം സുശീലൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.എസ്.സുനിൽ,അഭിരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കിരൺചന്ദ്.എസ്.ഡി,മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ,ഹെൽത്ത് ഇൻസ്പെക്ടർ ഷേണായി തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ് സ്വാഗതം പറഞ്ഞു.