general

ബാലരാമപുരം : തിരുവനന്തപുരം ഡിസ്‌ ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ യൂണിയൻ മേഖലാ പ്രസിഡന്റ് മണ്ണക്കല്ല് രാജൻ അദ്ധ്യക്ഷത വഹിച്ചു.ജെ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് കൊല്ലങ്കോട് രവീന്ദ്രൻ നായർ, ജനതാദൾ (എസ്) സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.സുധാകരൻ,ബ്ളോക്ക് പഞ്ചായത്തംഗം സി.എസ്.വിഷ്ണു പ്രശാന്ത്,നേതാക്കളായ തെന്നൂർക്കോണം ബാബു ,എസ്.ഗീത,വി.പ്രവീൺ,വി.രത്നരാജ്,വട്ടവിള രാജൻ,എസ്.ചന്ദ്രലേഖ,അനിത,​ചരുവിള മധു തുടങ്ങിയവർ സംസാരിച്ചു.ബി.ഷിബു സ്വാഗതവും എസ്.വിജയൻ നന്ദിയും പറഞ്ഞു.മുതിർന്ന യൂണിയൻ പ്രവർത്തകർ, മുതിർന്ന പൊതുപ്രവർത്തകർ, മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികൾ, കർഷക തൊഴിലാളികൾ തുടങ്ങിയവരെ ആദരിച്ചു.എസ്.എസ്.എൽ.സി,​പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പ്രതിഭാ പുരസ്കാകരം സമ്മാനിച്ചു.മുതിർന്ന തൊഴിലാളികൾക്ക് ചികിത്സാ സഹായവും വിതരണവും നടന്നു.