ബാലരാമപുരം:നെല്ലിമൂട് മുലയൻ താന്നിദേവീക്ഷേത്രത്തിൽ അത്യാധുനീക സൗകര്യങ്ങളോടെ നി‌ർമ്മിക്കുന്ന കൺവെൻഷൻ സെന്റെറിന്റെ ഭൂമിപൂജ,​ശിലാസ്ഥാപനം,​നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 9.30ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.ക്ഷേത്ര പ്രസിഡന്റ് എം.പൊന്നയ്യൻ അദ്ധ്യക്ഷത വഹിക്കും.ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ മുഖ്യാതിഥിയായിരിക്കും. അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. എം.എൽ.എമാരായ കെ.ആൻസലൻ,​ അഡ്വ.എം.വിൻസെന്റ്,​ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി.സുനിൽകുമാർ,​ ഷൈലജകുമാരി,​ജറോംദാസ്,​ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.കെ വത്സലകുമാർ,​ ബ്ലോക്ക് മെമ്പർമാരായ അഡ്വ.ഡി.സുനീഷ്,​ കുമാരി അശ്വതി ചന്ദ്രൻ,​ക്ഷേത്രം മുൻ സെക്രട്ടറി വേലായുധൻ നായർ എന്നിവർ സംസാരിക്കും.നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ.എൽ.ശിവകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കാഞ്ഞിരംകുളം ഗിരി നന്ദിയും പറയും.ഭൂമിപൂജ ക്ഷേത്ര മേൽശാന്തി എം.ആർ.രാജേഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.