
പാലോട്:നന്ദിയോട് പഞ്ചായത്ത് തല ജലനടത്തവും ജലസഭയും പച്ച ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള പയറ്റടി ജലാശയത്തിൽ വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം പി.സനിൽ കുമാർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മെമ്പർമാരായ ബീനാ രാജു,ലൈലാ ജ്ഞാനദാസ്,കടുവാച്ചിറ സനൽകുമാർ,രാജ്കുമാർ,എസ്.ബി.അരുൺ,ദീപാ മുരളി,നസീറ നസിമുദ്ദീൻ,പഞ്ചായത്ത് സെക്രട്ടറി നൈസാം, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജോ സാം,ഷിബു, ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ അൽത്താഫ് തുടങ്ങിയവർ നേതൃത്വം നൽകി.ഹെൽത്ത് ജീവനക്കാർ,ആശാ വർക്കർമാർ,കർമ്മസേനാ അംഗങ്ങൾ,തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.പാലോട് വാർഡ് തല ജലസഭ ഇന്ന് രാവിലെ 10ന് പാലോട് മുണ്ടൻപാലത്തിന് സമീപമുളള ജലാശയത്തിൽ വാമനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ അദ്ധ്യക്ഷയാകും.